HomeKeralaകെ ടി ജലീലിനെതിരെ എംകെ മുനീര്‍

കെ ടി ജലീലിനെതിരെ എംകെ മുനീര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ എംകെ മുനീര്‍ രംഗത്ത്. കെടി ജലീല്‍ സര്‍വകലാശാലകളുടെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവായ എംകെ മുനിര്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലകളില്‍, ആര്‍ക്കും, എന്തിലും ഇടപെടാം എന്ന സ്ഥിതിയായിട്ടുണ്ട്.

സര്‍വകലാശാലകളിലെ പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടണം. സിപിഎംകാര്‍ക്ക് മാത്രം ജോലി നല്‍കി മറ്റുള്ളവരെ വഞ്ചിക്കുയാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗിൻ്റെ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കേന്ദ്ര നേതൃത്വം മറുപടി പറയുമെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും എംകെ മുനീര്‍ പ്രതികരിച്ചു.

Most Popular

Recent Comments