HomeIndiaമോദിയുടെ വാക്ക് മാനിക്കുന്നു, ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍

മോദിയുടെ വാക്ക് മാനിക്കുന്നു, ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍

വീണ്ടും ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണ് കര്‍ഷകരുടെ തീരുമാനം. തിയതി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് കര്‍ഷക സംഘടകള്‍ വ്യക്തമാക്കി.

സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അഭ്യര്‍ഥിച്ചിരുന്നു. നിയമത്തിലെ പോരായ്മകള്‍ ചൂണ്ടി കാണിച്ചാല്‍ പരിഹരിക്കാമെന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പുതിയ വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന മോദിയുടെ പരാമര്‍ശം കര്‍ഷക സംഘടനകള്‍ തള്ളി. പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തിന്റെ അവകാശമാണെന്നും സംഘടനകള്‍ വ്യക്തമാക്കി.

Most Popular

Recent Comments