HomeKeralaകര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് സമയം ഉണ്ടെന്ന കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്തിൻ്റെ പ്രസ്താവനക്കെതിരെ ഇടത് അനുകൂല സംഘടനകള്‍ അടക്കം രംഗത്തെത്തി. ടികായത്തിൻ്റേത് അല്ല തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയ അവര്‍ നിയമങ്ങള്‍ പിന്‍വലിക്കാനും നിര്‍ദ്ദേശിച്ചു.

കര്‍ഷകര്‍ തുടരുന്ന സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇപ്പോഴും അടച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. 11 വട്ടം ചര്‍ച്ച നടത്താന്‍ കേന്ദ്രം മുന്നിട്ടു നിന്നുവെന്നും 18 മാസം നിയമം നടപ്പാക്കാതെയിരിക്കാമെന്ന ധാരണയടക്കം കര്‍ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി തരാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പിടിവാശിക്ക് ഉപരി ക്രിയാത്മക നിര്‍ദ്ദേശത്തിന് കേന്ദ്രം ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച പീയുഷ് ഗോയല്‍ കര്‍ഷകര്‍ക്ക് ചര്‍ച്ച സാധ്യമാകാന്‍ ഒരു ഫോണ്‍ കോള്‍ അകലം മാത്രമേ ഉള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു. അതെസമയം സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകരെ സമരമുഖത്തേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംംഭിച്ചിട്ടുണ്ട്.

Most Popular

Recent Comments