നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

0

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ ദാസന്‍, കെ ആന്‍സലന്‍, മുകേഷ്, ഇ എസ് ബിജി മോള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കെ ദാസന്‍ എംഎല്‍എ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഈ മാസം 22 വരെയാണ് നിയമസഭാ സമ്മേളനം.