സി എം രവീന്ദ്രനെ ചോദ്യം സി എം കുടുങ്ങുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മാത്രമല്ല, മൂന്ന് പതീറ്റാണ്ടായി പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ്.
സി എം രവീന്ദ്രന്‍ അറിയാതെ പിണറായിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. രവീന്ദ്രന്റെ ക.യ്യിലെ തെളിവുകള്‍ പുറത്തുവന്നാല്‍ മുഖ്യമന്ത്രി കുടുങ്ങും. എന്ത് അസുഖമാണ് സി എം രവീന്ദ്രന്. ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് അസുഖം.
നിക്ഷ്പക്ഷമായ മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണം. സിപിഎം അനുഭാവികള്‍ ഇല്ലാത്ത ഡോക്ടര്‍മാര്‍ ആയിരിക്കണം പരിശോധിക്കേണ്ടത്.