ഇ ജെ ആഗസ്തിയും ജോസ് കെ മാണിയെ കൈവിട്ടു

0

ഇ ജെ ആഗസ്തിയും ജോസ് കെ മാണിയെ കൈവിട്ടുകെ എം മാണിയുടെ വിശ്വസ്തനായിരുന്ന മുതിര്‍ന്ന നേതാവ് ഇ ജെ ആഗസ്തിയും ജോസ് കെ മാണിയെ കൈവിട്ടു. ആഗസ്തി ഇനി പി ജെ ജോസഫിനൊപ്പം നില്‍ക്കും. ജോസിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. യുഡിഎഫ് യോഗത്തിലേക്ക് പി ജെ ജോസഫിനൊപ്പം ഇ ജെ ആഗസ്തിയും എത്തി. ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന് ആഗസ്തി പറഞ്ഞു.