പാക്കിസ്താന് ദുഷ്ടന്റെ സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരണമില്ലാതെ ദ്രോഹിക്കലാണ് ദുഷ്ടന്‍രെ സ്വഭാവം. ഭാരതത്തിന്റെ സൗഹൃദത്തിന് മേല്‍ പാക്കിസ്താന്‍ നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
നമ്മുടെ വീരസൈനികര്‍ കാര്‍ഗിലില്‍ ധീരമായ പോരാട്ടമാണ് കാഴ്ചവെച്ചത്. അവരുടെ ആത്മവിശ്വാസമാണ് യുദ്ധം വിജയിപ്പിച്ചത്. എല്ലാ വീരബലിദാനികള്‍ക്കും രാജ്യം ഒറ്റക്കെട്ടായി ആദരം അര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു.
വിഷമം വരുമ്പോള്‍ ദരിദ്രനെ കുറിച്ച് ചിന്തിക്കുക എന്ന് മഹാത്മാ ഗാന്ധിയുടെ മന്ത്രത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ വാക്യവും ഓര്‍ക്കണം. ഏത് കാര്യം ചെയ്യും മുന്‍പ് ആ കാര്യം ബലിദാനം നടത്തിയ സൈനികന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുന്നതാണോ എന്നായിരുന്നു കാര്‍ഗില്‍ സമയത്ത് അടല്‍ജി പറഞ്ഞത്. കൂട്ടായ്മയാണ് ശക്തി എന്ന് നാം ഈ കോവിഡ് കാലത്ത് തിരിച്ചറിയണം എന്നും പ്രധാനമന്ത്രി പറഞ്ഞു.