പുറ്റേക്കര നെയ്തിലക്കാവ് പൂരത്തിന് കൊടിയേറി

0

തൃശൂർ ജില്ലയിലെ പ്രശസ്തമായ പൂരങ്ങളിലൊന്നാണ് ആണ്ടപറമ്പ് -പുറ്റേക്കര കുറുവിൽകാവ്-നെയ്തില്ക്കാവ് മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം. ഫെബ്രുവരി 14 , 15 തിയ്യതികളിലാണ് പൂരം എങ്കിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവിടുള്ളത്, ഈ വർഷത്തെ പൂരത്തിന് ഇന്നലെ കൊടിയേറി .

ഇതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. കൊടിയേറ്റനാളിൽ നടന്ന ഗാനമേള ആസ്വദിക്കാൻ വൻ ജനാവലിയെത്തി. പുറ്റേക്കര ഓട്ടോ ഡ്രൈവേഴ്സ് വകയായിരുന്നു ഗാനമേള. പൂരത്തോടനുബന്ധിച് നിരവധി കലാപരിപാടികൾ അരങ്ങേറും .
കേരളത്തിലെ അറിയപ്പെടുന്ന ഗജവീരന്മാരാണ് പൂരത്തിന് എത്താറുള്ളത്. പ്രശസ്ത മേളം കലാകാരന്മാർ ഒന്നിക്കുന്ന പൂരം കൂടിയാണിത്. കാവടി, ചിന്ത് കാവടി, ചമയങ്ങൾ, താലം വരവ്, പറപുറപ്പാട് , തായമ്പക, പഞ്ചാരി, തിടമ്പ് എഴുന്നള്ളിക്കൽ തുടങ്ങിയ ആഘോഷത്തിൽ ഉണ്ടാകും. നാടൻ കലാരൂപങ്ങൾ വാദ്യങ്ങൾ എന്നിവയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
നാനാ ജാതി മതസ്ഥരുടെ അഭയസ്ഥാനമാണ് ഈ ക്ഷേത്രം. അതുകൊണ്ടു തന്നെ നാടിന്റെയാകെ ആഘോഷമാണ് പൂരാഘോഷം.ഫെബ്രുവരി 14, 15 ദിവസങ്ങളിലാണ് പൂരം ആഘോഷിക്കുന്നത്.