കുഞ്ഞിനെ അമ്മ കുത്തിക്കൊന്നു

0

പാലക്കാട് മണ്ണാര്‍ക്കാട് മകനെ അമ്മ കുത്തിക്കൊന്നു. ഏഴുവയസ്സുള്ള മകനെയാണ് കുത്തിക്കൊന്നത്. അമ്മക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് മരിച്ചത്.

9 മാസം പ്രായമുള്ള ഇളയകുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇര്‍ഫാനെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. കുട്ടികളുടെ അച്ഛന് ആലുവയിലാണ് ജോലി.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പുലര്‍ച്ചെയാകാം സംഭവം നടന്നത് എന്ന് കരുതുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.