HomeKeralaഅത് അടഞ്ഞ അധ്യായം

അത് അടഞ്ഞ അധ്യായം

അത് അടഞ്ഞ അധ്യായം തന്നെ. അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വനംമന്ത്രി കെ രാജു.

പദ്ധതിയെ കുറിച്ച് ഒരു ചര്‍ച്ചയും മന്ത്രിസഭയില്‍ നടന്നിട്ടില്ല. അതിരപ്പള്ളി വിഷയത്തില്‍ സമവായത്തിന് യാതൊരു സാധ്യതയുമില്ല. പാരിസ്ഥിതിക അനുമതിയോ കേന്ദ്ര അനുമതിയുടെ ക്ലിയറന്‍സോ ഇല്ല. ഇത് അടഞ്ഞ അധ്യായമാണെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഇതോടെ മുഖ്യമന്ത്രിയുമായുള്ള വനം മന്ത്രിയുടെ അകല്‍ച്ച കൂടുകയാണ്. പമ്പയിലെ മണലെടുപ്പ് സംബന്ധിച്ചും ഇവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. അതിരപ്പിള്ളി വിഷയത്തില്‍ സിപിഐ-സിപിഎം ഭിന്നതയും രൂക്ഷമാവുകയാണ്.

Most Popular

Recent Comments