അനർട്ടിലെ അഴിമതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയോട് പരസ്യമായി ഒമ്പത് ചോദ്യങ്ങൾ ചോദിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ അഴിമതി കാണിച്ചിട്ടില്ലെന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒക്കെ ചെന്നിത്തലയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതിനേയും ചെന്നിത്തല വിമർശിച്ചു.
ഇത് ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ അതിര്‍ത്തി തര്‍ക്കമോ പിണക്കമോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സ്വകാര്യമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇത് ജനങ്ങളുടെ നികുതിപ്പണത്തിൻ്റെ പ്രശ്‌നവും അഴിമതിയും ആണ്. അത് രണ്ടു പേര്‍ തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണ്ട വിഷയമല്ല. പൊതു ജനസമക്ഷം തന്നെ ചോദ്യോത്തരങ്ങള്‍ ഉണ്ടാവേണ്ടതും കണക്കുകളും തെളിവുകളും പൊതുജനങ്ങള്‍ക്കു മുമ്പാകെ വെക്കേണ്ടതുമാണ്.
അതു കൊണ്ടു തന്നെ മന്ത്രിയുടെ ചര്‍ച്ച എന്ന ആവശ്യത്തെ ചെറിയ ഭേദഗതിയോടെ ഞാന്‍ സ്വീകരിക്കുന്നു. ചര്‍ച്ച പൊതുജന സമക്ഷമാകണം. അതിൻ്റെ ഭാഗമായി ഞാന്‍ വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടിയോട് ഏതാനും ചോദ്യങ്ങള്‍ പരസ്യമായി തന്നെ ചോദിക്കുകയാണ്. അദ്ദേഹം അതിന് പരസ്യമായി മറുപടി പറയട്ടെ. അതിനു ശേഷം ബാക്കിയുള്ള ചോദ്യങ്ങള്‍ കൂടി ചോദിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
ചോദ്യം ഒന്ന്
അഞ്ചു കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ഹതയുള്ള അനെര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചത് മന്ത്രി അറിഞ്ഞിരുന്നോ..? ഇതിന് മന്ത്രിയുടെയോ വകുപ്പിൻ്റേയോ പ്രത്യേകാനുമതി വാങ്ങിയിരുന്നോ..? ഇല്ലെങ്കില്‍ എന്തുകൊണ്ടു നടപടിയെടുത്തില്ല.?
ചോദ്യം രണ്ട്
240 കോടി രൂപയുടെ ആദ്യത്തെ ടെന്‍ഡര്‍ റദ്ദാക്കിയ വിവരം വകുപ്പിനെ അറിയിച്ചിരുന്നോ..? ആദ്യത്തെ ബിഡ്ഡിങ്ങില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി സെലക്ട് ചെയ്യപ്പെട്ട കമ്പനി പിന്‍മാറുന്നുവെന്നു കാണിച്ച് മെയില്‍ അയച്ചുവെന്നാണ് സിഇഒ പറയുന്നത്. ഈ മെയില്‍ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോ?
ചോദ്യം മൂന്ന്.
ഗ്രേഡിങ് റേറ്റ് അനുസരിച്ചാണ് കമ്പനികള്‍ക്ക് അനുവദിക്കുന്ന ഓരോ പവര്‍ പ്‌ളാൻ്റിൻ്റേയും പരമാവധി ശേഷി നിശ്ചയിക്കുന്നത് എന്നായിരുന്നു ടെന്‍ഡര്‍ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് എല്ലാ കമ്പനികള്‍ക്കും എല്ലാ ശേഷിയിലുമുള്ള പവര്‍ പ്‌ളാൻ്റുകള്‍ സ്ഥാപിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നു?
ചോദ്യം നാല്
ടെന്‍ഡറില്‍ സമര്‍പ്പിച്ച തുകയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് പല കമ്പനികള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ ഓപ്പണ്‍ ചെയ്ത ശേഷം തിരുത്തിയിട്ടുമുണ്ട്. ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് ടെന്‍ഡര്‍ വ്യവസ്ഥകളുടെ നഗ്നമായ ലംഘനം അല്ലേ…?
ചോദ്യം അഞ്ച്
സംസ്ഥാനത്ത് സോളാർ പ്ലാൻ്റുകൾക്ക് അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ൽ അനർട്ട് എക്സിക്യൂട്ടിവ് കമ്മിറ്റി എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കാത്തത് എന്തു കൊണ്ട് ?
ചോദ്യം ആറ്
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഈ പദ്ധതിക്ക് സബ്‌സിഡി അഡ്വാന്‍സ് ഇനത്തില്‍ കിട്ടിയ പണത്തില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു? എത്ര തുക കേന്ദ്രസര്‍ക്കാര്‍ തിരികെ വാങ്ങി..? എന്തു കൊണ്ടാണ് കിട്ടിയ പൈസ ചെലവഴിക്കാന്‍ കഴിയാതിരുന്നത്…?
ചോദ്യം ഏഴ്
ടെന്‍ഡറില്‍ കമ്പനികള്‍ രേഖപ്പെടുത്തിയ നിരക്കുകള്‍ കുറയ്ക്കാന്‍ വേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നു. ഓരോയിനത്തിലും എത്ര വീതം തുക കുറവ് വരുത്താന്‍ സാധിച്ചു. വിശദാംശങ്ങള്‍ പുറത്തു വിടാമോ… ?
ചോദ്യം എട്ട്
അനർട്ടിൽ ഇ ടെണ്ടർ ക്രിയേറ്റർ, ഓപ്പണർ ചുമതലകൾ ഉണ്ടായിരിക്കെ രാജിവെച്ച് EY യിൽ ചേർന്ന താൽക്കാലിക ജീവനക്കാരനെ ടെൻഡറുകൾ സഹായിക്കാനുള്ള ചുമതലകൾ നൽകണമെന്ന് സിഇ.ഒ ആവശ്യപ്പെട്ടിരുന്നോ? അനർട്ടിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ വിവിധ കൺസൾട്ടൻസികളെ നിയമിക്കാൻ നൽകിയ ഉത്തരവിന്റെയും അവർക്ക് വേണ്ടി ചെലവഴിച്ച തുകയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ചോദ്യം ഒമ്പത്
മന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ അനര്‍ട്ടിൻ്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കാന്‍ ധൈര്യമുണ്ടോ..? അങ്ങനെയെങ്കില്‍ ഫോറൻസിക് ഓഡിറ്റിങ്ങിന് ഉള്ള ഉത്തരവ് പുറപ്പെടുവിക്കാമോ..?
മന്ത്രിയെ ഈ ഒമ്പതു ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പറയാന്‍ ക്ഷണിക്കുന്നു. അദ്ദേഹത്തിന് പരസ്യമായി പൊതുജനസമക്ഷം തന്നെ മറുപടി പറയാവുന്നതും പൊതുജനങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുമായ വസ്തുതകളാണിവ. അദ്ദേഹം ഇന്നു തന്നെ ഈ ചോദ്യങ്ങളില്‍ മറുപടി പറയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞുച