മോദി അമേരിക്കയില്‍, ഊഷ്മള വരവേൽപ്പ്

0

ഇന്ത്യന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തിയിട്ടുള്ളത്. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ മോദി ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സമൂഹവും കൂട്ടമായി എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് താമസിക്കുക. ഇവിടേയും ഊഷ്മള വരവേല്‍പ്പായിരുന്നു. ഇവിടേയും നിരവധി ഇന്ത്യക്കാര്‍ എത്തി.

നാളെയാണ് മോദി-ട്രംപ് കൂടിക്കാഴ്ച. കൂടാതെ ഇലോണ്‍ മസ്‌ക്കുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. മസ്‌ക്കിന്റെ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത് ചര്‍ച്ചയാവും.