ന്ത്യയില്‍ ഏറെ കുപ്രസിദ്ധ അധോലോക സംഘമായ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിനെതിരെ കനഡ സര്‍ക്കാര്‍. തങ്ങളുടെ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ സംഘത്തിന് പങ്കുണ്ടെന്ന് കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു.
ഇതോടെ ഇന്ത്യ-കനഡ ബന്ധം കൂടുതല്‍ തകര്‍ന്ന അവസ്ഥയിലായി. ഖലിസ്ഥാന്‍ നേതാവായിരുന്ന നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നത്.
അധോലോക സംഘങ്ങള്‍ നടത്തുന്ന അക്രമങ്ങളില്‍ ഇന്ത്യ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് ട്രൂഡോയുടെ പുതിയ ആരോപണം. ബിഷ്‌ണോയി സംഘം കനഡയില്‍ അക്രമം നടത്തുന്നത് ഇന്ത്യയുടെ പിന്തുണയോടെ ആണെന്നാണ് പുതിയ ആരോപണം. ഖലിസ്ഥാന്‍ അനുകൂലരെ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് ഇന്ത്യ അക്രമിക്കുകയാണെന്നും ട്രൂഡോ പറയുന്നു.