HomeKeralaശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി പുനഃസ്ഥാപിക്കും

ശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി പുനഃസ്ഥാപിക്കും

തൃശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാൻ്റെ പ്രതിമ
കെഎസ്ആർടിസിയുടെ ചെലവിൽ പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്.

പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനഃസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി റിഫ്ലക്ടറുകളും മറ്റും സ്ഥാപിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി  ആവശ്യപ്പെട്ടു. പി ബാലചന്ദ്രൻ എംഎൽഎ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Most Popular

Recent Comments