HomeKeralaനീലങ്കാവിൽ മഹാസംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

നീലങ്കാവിൽ മഹാസംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

നീലങ്കാവിൽ കുടുംബങ്ങളുടെ ജില്ലാതല സംഗമവും ജീവകാരുണ്യ സഹായ പ്രവർത്തനങ്ങളുടെ ഫണ്ട് വിതരണവും നടന്നു. തൃശൂർ  വരടിയം സെൻ്റ് ആൻ്റണീസ് പാരിഷ് ഹാളിൽ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.

സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യാതിഥി ആയി. അസോസിയേഷൻ പ്രസിഡൻ്റ് ബാബു എഫ്. നീലങ്കാവിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി റാഫി നീലങ്കാവിൽ റിപ്പോർട്ടും കൺവീനർ എൻ.ഒ. ജോർജ് സ്വാഗതവും പറഞ്ഞു.

ഫാ. ആൻ്റോ ചിറയത്ത്, ഫാ. സഖറിയാസ് നീലങ്കാവിൽ, ഡോ. സിസ്റ്റർ കാർമൽ സി.എം.സി, ജോസ് നീലങ്കാവിൽ , എൻ.പി.പോൾ, ജോയ് തോമസ്, എൻ. എൽ. വർഗീസ് , എൻ. ജെ. ജോസ്, വിൽസൺ നീലങ്കാവിൽ എന്നിവർ സംസാരിച്ചു. സമൂഹബലി, പൊതുയോഗം, പ്രഭാഷണം, സമാദരണം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. മഹാസംഗമത്തിൻ്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തികൾക്ക് തുടക്കമായി.

Most Popular

Recent Comments