HomeFilm'പട്ടാപ്പകൽ'; റിലീസ് ജൂൺ 28 ന്

‘പട്ടാപ്പകൽ’; റിലീസ് ജൂൺ 28 ന്

കോശിച്ചായൻ്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘പട്ടാപ്പകൽ’. ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ജൂൺ 28ന് തീയേറ്റർ റിലീസിന് ഒരുക്കുന്നുവെന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

ശ്രീ നന്ദനം ഫിലിംസിൻ്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എൻ്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഷാൻ റഹ്മാൻ ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. ഗുഡ് വിൽ എൻ്റർടെയിൻമെൻസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മനു മഞ്ജിത്തിൻ്റേതാണ് വരികൾ.

Most Popular

Recent Comments