HomeKeralaപാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി

പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ കെ. അനൂപ് ഉദ്ഘാടനം ചെയ്തു.  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ആരംഭിച്ചത്.

നെടുമ്പാള്‍ ധനുകുളം പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Most Popular

Recent Comments