HomeKeralaപത്രപ്രവര്‍ത്തക യൂണിയന്‍ കുടുംബസംഗമം: മന്ത്രിയുടെ പാട്ട്, എംപിയുടെ കവിത

പത്രപ്രവര്‍ത്തക യൂണിയന്‍ കുടുംബസംഗമം: മന്ത്രിയുടെ പാട്ട്, എംപിയുടെ കവിത

ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂര്‍ റീജന്‍സി ക്ലബ്ബില്‍ കുടുംബ സംഗമം നടത്തി. മന്ത്രിമാരായ ആർ ബിന്ദു, കെ രാധാകൃഷ്ണൻ, കെ രാജൻ, എന്നിവരും  ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തതോടെ കുടുംബസംഗമം ആവേശമായി.

മന്ത്രിയുടെ പാട്ടും മറുപടിയായി എംപിയുടെ കവിതയും സദസിന് പ്രത്യേക വിരുന്നായി. ‘എല്ലാരും ചൊല്ലണു’ എന്ന നീലക്കുയിലിലെ പാട്ടാണ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടന പ്രസംഗത്തിനൊടുവില്‍ പാടിയത്. തുടര്‍ന്ന് പ്രസംഗിച്ച ടി.എന്‍. പ്രതാപന്‍ എംപിയും വിട്ടില്ല. കവിത നീട്ടിച്ചൊല്ലി സദസിനെ കൈയിലെടുത്തു.

മാധ്യമ പ്രവർത്തകരുടെ സുഹൃത്ത് കൂടിയായ വ്യാപാരി കെ എം ശിവദാസിനെ ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളും പാട്ടുകളും, സമ്മാനങ്ങളും, കുട്ടികളുടെ മത്സരങ്ങളുമൊക്കെയായി കുടുംബമേള ആഘോഷമായി. തത്സമയ ചിത്രരചനയും ഉണ്ടായി.  പ്രസ്‌ക്ലബ് പാട്ടുക്ലബ് അവതരിപ്പിച്ച ഗാനമേളയോടെയാണ് മേള സമാപിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, ജില്ലാ പ്രസിഡൻ്റ്  ഒ രാധിക, സെക്രട്ടറി പോള്‍ മാത്യു, ട്രഷറര്‍ കെ ഗിരീഷ്, വൈസ് പ്രസിഡൻ്റ് കെ കൃഷ്ണകുമാരി, ജോയിൻ്റ് സെക്രട്ടറി റാഫി എം ദേവസി, ബി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Most Popular

Recent Comments