HomeKerala"നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ"

“നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ”

മാധ്യമ പ്രവര്‍ത്തകരോട് ‘നോ ബോഡി ടച്ചിംഗ് ‘ പറഞ്ഞ് നടന്‍ സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ആഘോഷത്തില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.

“നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ്പ് എവേ ഫ്രം മി” എന്നായിരുന്നു ചോദ്യം ചോദിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് നടന്‍ പറഞ്ഞത്. കോഴിക്കോട് ഒരു മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ തട്ടിയതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. ചിരിയോടെ തോളില്‍ തട്ടിയതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ലൈംഗികതയുമായി ചേര്‍ത്തുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കേസെടുത്തത്.

മാധ്യമ പ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി മറുപടി പറഞ്ഞില്ല. കളമശ്ശേരി സംഭവത്തെ കുറിച്ചും രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിനെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും പതിവി ചിരി ചിരിച്ച് നടന്‍ നടന്നുപോയി.

Most Popular

Recent Comments