HomeFilmപാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; ആദ്യ ഗാനം പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; ആദ്യ ഗാനം പുറത്തിറങ്ങി

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ്

ചിത്രം റിലീസ് ചെയ്യുന്നത്

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം)യുടെ ആദ്യ ഗാനം റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായൽ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക. ‘കണ്ണിലെ ഭയം’ എന്ന് ടാഗ് ലൈനിൽ എത്തിയ ടീസറിൽ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിൻ്റെ തകർപ്പൻ ദൃശ്യങ്ങളാൽ അനാവരണം ചെയ്തിട്ടുണ്ട്. ‘കാന്താര’ ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും.

ചിത്രത്തിൽ പായൽ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഇതിനോടകം തന്നെയുള്ള പ്രതീക്ഷകൾക്കിടയിൽ, ഈ വില്ലേജ് ആക്ഷൻ ത്രില്ലറിലെ അജയ് ഭൂപതിയുടെ കാഴ്ചപ്പാട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ” ഞങ്ങളുടെ മംഗളവാരം ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള അപൂർവ ആക്ഷൻ ത്രില്ലറാണെന്ന് സംവിധായകൻ അജയ് ഭൂപതി പറഞ്ഞു. ഗ്രാമീണമായ വിഷ്വലുകളും വികാരങ്ങളും ഉപയോഗിച്ച് ഇത് നമ്മുടെ നേറ്റിവിറ്റിയോട് പറ്റിനിൽക്കുന്നു. കഥയിൽ 30 കഥാപാത്രങ്ങളുണ്ട്, ഓരോ കഥാപാത്രത്തിനും സിനിമയുടെ വലിയ സ്കീമിൽ ഒരു പ്രത്യേക സ്ഥാനം ലഭിക്കും.

Most Popular

Recent Comments