HomeKeralaകേരള പത്രപ്രവർത്തക യൂണിയൻ്റെ പേരിൽ വ്യാജ വാർത്താക്കുറിപ്പ്

കേരള പത്രപ്രവർത്തക യൂണിയൻ്റെ പേരിൽ വ്യാജ വാർത്താക്കുറിപ്പ്

സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ (KUWJ) പേരിൽ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണ്. യൂണിയൻ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം എന്ന പേരിൽ വ്യാജ വാർത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നത്.

പത്രപ്രവർത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തിൽ വ്യാജരേഖ തയ്യാറാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.

Most Popular

Recent Comments