HomeFilm'ആരോട് പറയാൻ ആരു കേൾക്കാൻ'; ഓണം റിലീസിന് ഒരുങ്ങുന്നു

‘ആരോട് പറയാൻ ആരു കേൾക്കാൻ’; ഓണം റിലീസിന് ഒരുങ്ങുന്നു

സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം, ആഗസ്റ്റ് അവസാനം റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. റൊമാൻ്റിക് ത്രില്ലർ സ്വഭാവത്തില്ലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. ഷിമോൾ ആൻ്റണിയാണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ്, എഡിറ്റർ: വൈശാഖ് രാജൻ, സംഗീതം & പശ്ചാത്തല സംഗീതം: ബിമൽ പങ്കജ്, ഗാനരചന: ഫ്രാൻസിസ് ജിജോ, വത്സലകുമാരി ടി ചാരുമൂട്.

Most Popular

Recent Comments