HomeKeralaയുവമോർച്ച സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ അനുവദിക്കില്ല - പ്രഫുൽ കൃഷ്ണൻ

യുവമോർച്ച സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ അനുവദിക്കില്ല – പ്രഫുൽ കൃഷ്ണൻ

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തെ പോലീസ്നെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും നടത്തിയ സമരങ്ങൾക്ക് നേരെ പ്രകോപനമില്ലാതെ ക്രൂരമായ ലാത്തിചാർജ്ജാണ് പോലീസ് നടത്തിയത്.
ഇന്ധന വില കുറക്കുന്നതിന് പകരം സർക്കാർപോലീസ് നെ ഉപയോഗിച്ച് ബോധപൂർവ്വമായ സംഘർഷങ്ങൾക്ക് ശ്രമിക്കുകയാണ്. കേന്ദ്രം കുറച്ചാൽ കേരളവും കുറക്കുമെന്ന് പറഞ്ഞ LDF നേതാക്കൾ സ്വയം പരിഹാസ്യരാവുകയാണ്. കള്ള കേസുകൾ ചുമത്തിയും ലാത്തിചാർജ് ചെയ്തും ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശക്ത്തമായ ജനകീയ സമരങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ CR പ്രഫുൽ കൃഷ്ണൻ പറഞ്ഞു

Most Popular

Recent Comments