HomeKeralaഅന്താരാഷ്ട്ര ഗവേഷക ശില്‍പശാല: രജിസ്‌ട്രേഷന്‍ തുടങ്ങി

അന്താരാഷ്ട്ര ഗവേഷക ശില്‍പശാല: രജിസ്‌ട്രേഷന്‍ തുടങ്ങി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) നുട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റും ലോര്‍ ആന്‍ഡ് എഡ് റിസര്‍ച്ച് അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഗവേഷക ശില്‍പശാല നവംബര്‍ 23  മുതല്‍ ഡിസംബര്‍ 31 വരെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. അധ്യാപകര്‍, ഗവേഷകര്‍, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

അക്കാഡമിക് റൈറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, റിസര്‍ച്ച് മെത്തഡോളജി, റെഫറന്‍സ് മാനെജ്‌മെന്‍റ്, അക്കാഡമിക് പബ്ലിഷിങ് എന്നീ വിഷയങ്ങളിലാണ് ശില്‍പശാല നടക്കുക. നിപ്മറിനെ കൂടാതെ കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയും സംസ്ഥാനത്തെ 21 കോളേജുകളുമായും സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. 750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 23ന്  മുന്‍പ് www.nipmr.org.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നവംബര്‍ 17ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. നിപ്മര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു അധ്യക്ഷത വഹിക്കും.

Most Popular

Recent Comments