HomeKeralaവാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും

വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും

സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും. തോന്നക്കലിലാണ് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ എസ് ചിത്രയെ നിയമിച്ചു. മന്ത്രി സഭ യോഗത്തിലാണ് ഇതിനെ സംബന്ധിച്ച തീരുമാനമായത്.

സംസ്ഥാനത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി തുക വകയിരുത്തുകയും ചെയ്തു. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ ഇക്കാര്യങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കി. വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താന്‍ വര്‍ക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചിട്ടുണ്ട്.

Most Popular

Recent Comments