HomeIndiaപ്രധാനമന്ത്രിക്ക് നേരെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് 22 വയസായ യുവാവ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഖജുരി ഖാസില്‍ നിന്ന് അയാളെ അറസ്റ്റ് ചെയ്തത്.

അയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും ജാമ്യത്തിലിറങ്ങിയതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഐബി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Popular

Recent Comments