HomeIndiaഅകാരണമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി

അകാരണമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി

അകാരണമായി രാജയദ്രോഹ കുറ്റം ചുമത്തുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ആന്ധ്രപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

യുപിയില്‍ കൊവിഡ് രോഗിയുടെ മൃതശരീരം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം ചാനലുകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നുവെന്നും ഇനി അടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ആ ചാനലിനെതിരെ ആയിരിക്കുമോ എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചോദിച്ചു.

മൃതദേഹം നദിയില്‍ എറിയുന്നതിന്റെ ചിത്രങ്ങള്‍ തങ്ങള്‍ കണ്ടുവെന്ന് ജസ്റ്റിസ് റാവുവും നിരീക്ഷിച്ചു.

2 ടിവി ചാനലുകള്‍ക്കെതിരായ ആന്ധ്രപ്രദേശിന്റെ നടപടി തടഞ്ഞതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കോടതിയുടെ പരാമര്‍ശം. രാജ്യദ്രോഹ കേസുകള്‍ക്ക് പരിധി നിശ്ചയിക്കേണ്ട സമയമായെന്നും കോടതി വിമര്‍ശിച്ചു.

ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കാനുള്ളതാണെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ, 153 എ എന്നീ വകുപ്പുകള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയമായെന്നാണ്് കോടതി നിരീക്ഷിച്ചത്.

Most Popular

Recent Comments