HomeKeralaസൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത് നീട്ടി

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത് നീട്ടി

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതാണ് അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റിവെച്ചത്.

മഞ്ഞ, പിങ്ക് നിറമുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31ന് മുമ്പായി കിറ്റ് വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായതോടെ കിറ്റ് വിതരണം നീട്ടുകയായിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് കിറ്റ് വിതരണവുമായി സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ എടുക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതിന് കാലതാമസം നേരിട്ടതോടെ വിതരണവും വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും വിതരണത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Most Popular

Recent Comments