HomeIndiaമുഖ്യമന്ത്രിക്ക് വാര്‍ത്താ കുറിപ്പ് എഴുതി നല്‍കുന്നവര്‍ക്ക് സാമാന്യ ബോധമെങ്കിലും വേണം

മുഖ്യമന്ത്രിക്ക് വാര്‍ത്താ കുറിപ്പ് എഴുതി നല്‍കുന്നവര്‍ക്ക് സാമാന്യ ബോധമെങ്കിലും വേണം

കേരളത്തിലെ മുഖ്യമന്ത്രി വിജയന് വാര്‍ത്താ കുറിപ്പ്  എഴുതി നല്‍കുന്നവര്‍ക്ക് സാമാന്യ ബോധമെങ്കിലും വേണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍. സാമാന്യ വിവരം പോലും ഇല്ലാത്തവരെ.യാണോ ഈ പണി ഏല്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വിവരക്കേടുകള്‍ പറയുകയായിരുന്നു. അദ്ദേഹത്തെ കൊണ്ട് ഇത്തരം വിഡ്ഡിത്തങ്ങള്‍ പറയിപ്പിക്കുകയായിരുന്നു.

വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിൻ്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പദവി വഹിക്കാത്ത് കൊണ്ടാവാം ഈ തെറ്റിദ്ധാണ. കസ്റ്റംസ് ധനവകുപ്പിന് കീഴിലാണ്.

കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതി മുമ്പാകെ പ്രസ്താവന നല്‍കിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചതും അറിവില്ലായ്മ കൊണ്ടാണ്. സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് കക്ഷിയാണ്. അതിൻ്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും വി മുരളീധരന്‍ പറഞ്ഞു. കേസില്‍ എതിര്‍ കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

Most Popular

Recent Comments