HomeHealthരാജ്യത്തെ സജീവ കോവിഡ് കേസുകള്‍ കൂടുതലും കേരളത്തില്‍

രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ കൂടുതലും കേരളത്തില്‍

രാജ്യത്ത് നിലവില്‍ സജീവമായ ആകെ കോവിഡ് കേസുകളുടെ 38 % കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര 37%, കര്‍ണാടക 4%, തമിഴ്‌നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയാണ്. പ്രതിദിന മരണനിരക്ക് ശരാശരി 100 ന് താഴെയായാണ് നില്‍ക്കുന്നത്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 5.19% ആണ്. പോസിറ്റിവിറ്റി നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണി വരെ 1,17,64,788 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ ബ്രിട്ടീഷ് വകഭേദം ഇതുവരെ 187 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ വകഭേദം 6 പേര്‍ക്കും ബ്രസീലിയന്‍ വകഭേദം ഒരാള്‍ക്കും സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Most Popular

Recent Comments