HomeKeralaയുഡിഎഫ് കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിരുന്നു: ചെന്നിത്തല

യുഡിഎഫ് കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിരുന്നു: ചെന്നിത്തല

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിരുന്നതായി തുറന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ തിരസ്‌കരിച്ചതിന് പിന്നില്‍ പിന്‍വാതില്‍ നിയമനം അടക്കമുള്ളവ കാരണങ്ങളായിട്ടുണ്ട്. താനടക്കമുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും അതിനൊരു കാരണമായിട്ടുണ്ടാകാമെന്നും  രമേശ് പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മാണം നടത്തും. അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്തെ മൂന്ന് ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് ഇവിടെ നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Most Popular

Recent Comments