HomeFilmഹിറ്റാകാൻ മിസ്റ്റര്‍ ഇന്ത്യ വീണ്ടും

ഹിറ്റാകാൻ മിസ്റ്റര്‍ ഇന്ത്യ വീണ്ടും

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ മിസ്റ്റർ ഇന്ത്യക്ക് തുടർച്ചയൊരുങ്ങുന്നു. സംവിധായകൻ അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായിട്ടാകും തുടർച്ച ഒരുങ്ങുക. അലി അബ്ബാസ് സഫർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

പഴയൊരു ഇതിഹാസ ചിത്രത്തിൻറെ പുനസൃഷ്ടിക്കായി സീ സ്റ്റുഡിയോയുമായി കൈകോർക്കുന്നതിൻറെ ആവേശത്തിലാണ് ഞാൻ. മിസ്റ്റർ ഇന്ത്യ… ഏവർക്കും പ്രിയപ്പെട്ട ആ അനശ്വര കഥാപാത്രം വീണ്ടും ഒരുക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. തിരക്കഥയുടെ തിരക്കുകളിലാണ് ഇപ്പോൾ. തിരക്കഥയുടെ ആദ്യ ഡ്രാഫ്ട് പൂർത്തിയായതിന് ശേഷമാകും താര നിർണ്ണയം. അലി അബ്ബാസ് സഫർ ട്വിറ്ററിൽ കുറിച്ചു

പ്രഖ്യാപനത്തെ ചിലർ ആവേശത്തോടെ വരവേറ്റപ്പോൾ, ആശങ്കയറിയിച്ചും ചിലർ രംഗത്തെത്തി. മിസ്റ്റർ ഇന്ത്യ പോലൊരു ഐകോണിക് ചിത്രത്തിന് രണ്ടാം ഭാഗം അസാധ്യമാണെന്നായിരുന്നു അവരുടെ പക്ഷം. ചിത്രത്തിൽ ശ്രീദേവിയുടെയും അമ്രിഷ് പുരിയുടെ പ്രകടനത്തിന് പകരം വയ്ക്കാനാവില്ല. അതിനാൽ ഇത്തരമൊരു ഉദ്യമത്തിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്നും ചിലർ പറയുന്നു. അതിനിടെ രണ്ടാം ഭാഗമൊരുക്കുന്നതിൽ അതൃപ്തി അറിയിച്ച് ആദ്യഭാഗമൊരുക്കിയ ശേഖർ കപൂറും രംഗത്തെത്തി. രണ്ടാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ലെന്ന് ശേഖർ കപൂർ പറഞ്ഞു. അനുവാദമില്ലാതെ ആ കഥയ്ക്കോ കഥാപാത്രങ്ങൾക്കോ തുടർച്ച ഒരുക്കാൻ കഴിയില്ലെന്നും ഖേഘർ കപൂർ അറിയിച്ചു. അതിനിടെ ചിത്രം മിസ്റ്റർ ഇന്ത്യയുടെ രണ്ടാം ഭാഗമല്ലെന്ന് സീ സ്റ്റുഡിയോസ് സി ഇ ഒ ഷാരിഖ് പാട്ടേൽ പറഞ്ഞു. പഴയൊരു ഐകോണിക് ചിത്രത്തെ പുനരാവിഷ്കരിക്കുയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

Most Popular

Recent Comments