HomeKeralaബിജെപി പട്ടികജാതി മോർച്ച ഗവർണർക്ക് നിവേദനം നൽകി

ബിജെപി പട്ടികജാതി മോർച്ച ഗവർണർക്ക് നിവേദനം നൽകി

ബിജെപി  പട്ടികജാതി മോർച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം കേരള ഗവർണർ മുഹമ്മദ്‌ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. പട്ടികജാതി മോർച്ച ദേശീയ പ്രസിഡന്റ് ലാൽസിങ് ആര്യ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധിർ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ജനറൽ സെക്രട്ടറി അഡ്വ സ്വപ്നജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്ഭവനിലെത്തി നിവേദനം നൽകിയത്.

കേരളത്തിലെ പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് ഗവർണർ ഇടപെടണം എന്ന് പട്ടികജാതി മോർച്ച പ്രതിനിധി സംഘം ആവശ്യപ്പെട്ടു

കേരളത്തിലെ പട്ടികജാതി ജനതയുടെ ഭരണഘടപരമായ അവകാശങ്ങൾ സംസ്ഥാനത്തു അട്ടിമറിക്കപെടുകയാണ് എന്ന് നിവേദനത്തിൽ പറയുന്നു. പട്ടികജാതി വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു, പട്ടികജാതി വികസനഫണ്ട് വകമാറ്റി ചിലവഴിക്കുകയും ലാപ്സാക്കുകയും ചെയ്യുന്നു, കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നില്ല, സർക്കാർ സർവീസിൽ പട്ടികജാതി സംവരണം അട്ടിമറിക്കുക വഴി പട്ടികവിഭാഗ ഉദ്യോഗാർഥികൾക്ക് സർക്കാർ സർവീസിൽ തൊഴിൽ ലഭിക്കുന്നില്ല. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടപ്പിലാക്കുന്നില്ല. കേരളത്തിൽ പട്ടിക വിഭാങ്ങൾക്ക് ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നൽകുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും നിവേദനത്തിൽ പറയുന്നു

Most Popular

Recent Comments