HomeKeralaന്യായ് പദ്ധതിയുമായി യുഡിഎഫ്, കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ

ന്യായ് പദ്ധതിയുമായി യുഡിഎഫ്, കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി.  മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിയിലുടെ കഴിയുമെന്ന് അദേഹം വ്യക്തമാക്കി. ഇതോടെ ന്യായ് പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments