സ്വപ്‌ന നേരിട്ട ഭീഷണി പിണറായിക്ക് വേണ്ടി

0

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് നേരെയുണ്ടായ ഭീഷണി മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണെന്ന് പി ടി തോമസ് എംഎല്‍എ. മുഖ്യമന്ത്രി അറിയാതെ പൊലീസുകാര്‍ എങ്ങനെ സ്വപ്നയെ ഭീഷണിപ്പെടുത്തും. ജയില്‍ ഡിജിപി മൗനിയായി. വധഭീഷണി ഉണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിടാത്ത്ത ദുരൂഹമാണ്. വധഭീഷണിയില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.