HomeKeralaനടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

പ്രശസ്ത നടി ഖുശ്ബു കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് രാജിവെച്ചു. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് രാജി. എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള നീക്കത്തെ തുടര്‍ന്നാണ് രാജിയെന്നാണ് അഭ്യൂഹം. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതായുള്ള വാര്‍ത്താകുറിപ്പ് പുറത്തിറങ്ങും മുന്‍പേ ഖുശ്ബു രാജിവെക്കുകയായിരുന്നു. സോണിയാ ഗാന്ധിക്കാണ് കത്ത് നല്‍കിയത്. പാര്‍ടിയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് കാട്ടിയാണ് രാജി.

ഖുശ്ബു ഇന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ കാണുമെന്നാണ് കരുതുന്നത്. ഇന്ന് തന്നെ പാര്‍ടി അംഗത്വം സ്വീകരി്ക്കും എന്നും കരുതുന്നു.

Most Popular

Recent Comments