HomeKeralaകള്ളം മാത്രം പറയുന്ന മുഖ്യമന്ത്രി നാണക്കേട്

കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രി നാണക്കേട്

കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇഡി കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പരിഹാസം.

ഇനി ഒരു നിമിഷം പോലം അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് അവകാശമില്ല. ഒഴിഞ്ഞുപോകുന്നതാണ് മാന്യത. ആറ് തവണ ശിവശങ്കറിനൊപ്പം സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടെന്ന് കുറ്റപത്രത്തിലുണ്ട്. ഇനി മുഖ്യമന്ത്രിയെ ആകും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുക. രാജ്യദ്രോഹം നടത്തുന്ന കള്ളക്കടത്ത് പ്രതികളുമായി മുഖ്യമന്ത്രിക്ക് ബന്ധമുള്ളതായി സംശയാതീതമായി തെളിഞ്ഞു. ഇനിയെങ്കിലും രാജിവെച്ചു കൂടെ.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് ഇവിടുള്ളത്. ആലിബാബയും നാല്‍പത് കള്ളന്മാരും എന്ന് പറഞ്ഞ പോലെയാണ് പിണറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ക്ക് മനസ്സിലായി. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇനിയും കൂടാന്‍ പോവുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Most Popular

Recent Comments