HomeKeralaഡോക്ടര്‍മാര്‍ ഒപി ബഹിഷക്കരിച്ചു

ഡോക്ടര്‍മാര്‍ ഒപി ബഹിഷക്കരിച്ചു

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഒ പി ബഹിഷക്കരിച്ചു. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് കെജിഎംസിടിയുടെ നേതൃത്വത്തിലുള്ള സമരം. രാവിലെ 8 മുതല്‍ 10 വരെയാണ് സമരം. മെഡിക്കല്‍ കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും നിര്‍ത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റിലേ നിരാഹം സമരം ഇന്നവസാനിക്കുകയാണ്. സമരം ശക്തമാക്കാന്‍ തന്നെയാണ് ഡോക്ടര്‍മാരുടെ തീരുമാനം. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നാളെ അനിശ്ചിതകാല ഒ പി ബഹിഷക്കരണത്തിലേക്ക് കടക്കും.

നഴ്‌സുമാരുടെ സംഘടനയായ കെജിഎന്‍എയും സമരത്തിലാണ്. അവര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരവും തുടരുന്നു.

Most Popular

Recent Comments