HomeIndiaകാര്‍ഷിക ബില്‍, 25ന് ഭാരത് ബന്ദ്

കാര്‍ഷിക ബില്‍, 25ന് ഭാരത് ബന്ദ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ 25ന് ഭാരത് ബന്ദ്. കര്‍ഷക സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന് പുറമെ 24 മുതല്‍ 26 വരെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും ഉണ്ടാകും.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും ഏത് വിപണിയിലും വിറ്റഴിക്കാനും അനുമതി നല്‍കുന്നതാണ് ബില്‍. വിന്‍കിട കമ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരം നല്‍കുന്ന ബില്ലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്ന ബില്ലും കൊണ്ടുവന്നു. ഇതെല്ലാം രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്നതാണ് ബില്ലുകളെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

പഞ്ചാബിലും ഹരിയാനയിലും റോഡ് ഉപരോധം തുടരുകയാണ്. ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. ഇത് എന്ന് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്.

Most Popular

Recent Comments