HomeIndiaകോസി റെയില്‍ മഹാസേതു ഉദ്ഘാടനം വെള്ളിയാഴ്ച

കോസി റെയില്‍ മഹാസേതു ഉദ്ഘാടനം വെള്ളിയാഴ്ച

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്‌നമായിരുന്ന കോസി റെയില്‍ മഹാസേതു വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക.

ബീഹാറിന്റെ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഈ പാലത്തിനായി വാജ്‌പേയിയുടെ കാലത്താണ് ശ്രമം ആരംഭിച്ചത്. കോസി നദിക്ക കുറുകെ നിര്‍മിച്ച പാലത്തിനായി 516 കോടി രൂപയാണ് ചെലവായത്. 1.9 കിലോ മീറ്റര്‍ നീളമുള്ളതാണ് ഈ റെയില്‍വെ പാലം. ബീഹാറിലെ ജനങ്ങളുടെ 86 വര്‍ഷമായുള്ള ആഗ്രഹമാണ് വെള്ളിയാഴ്ച സാക്ഷാത്ക്കരിക്കുന്നത്.

Most Popular

Recent Comments