HomeKeralaഇതു പോലൊരു നാറിയ ഭരണം

ഇതു പോലൊരു നാറിയ ഭരണം

സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മന്ത്രിസഭക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു പോലൊരു നാറിയ ഭരണം സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ല.

ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ അധികാരത്തില്‍ നിന്ന് ഇറങ്ങണം. മന്ത്രിസഭ രാജിവെച്ചൊഴിയണം. സ്വര്‍ണകള്ളക്കടത്ത് അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനേയും മന്ത്രി കെ ടി ജലീലിനേയും ചോദ്യം ചെയ്തതോടെ സിപിഎം നിലപാട് മാറ്റി. മുഖ്യമന്ത്രിക്ക് ഇനി എന്താണ് പറയാനുള്ളത്. അതിന് മുഖ്യമന്ത്രിയെ കാണാന്‍ പോലും ഇല്ല.

എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം കാശിക്ക് പോയോ. തൊടു ന്യായങ്ങള്‍ പറഞ്ഞ് ജലീല്‍ രക്ഷപ്പെടാമെന്ന് കരുതണ്ട. മറയ്ക്കാന്‍ ഒന്നും ഇല്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി പോലും മറച്ച് വെച്ച് തലയില്‍ മുണ്ടിട്ട് കെ ടി ജലീല്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് എന്തിനാണ്.

സംസ്ഥാന മന്ത്രിസഭ രാജിവെക്കണം എന്നാവശ്യപ്പെട്ട് 22ന് യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിക്കും. സെക്രട്ടറിയറ്റിന് മുന്നിലും കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാകും ഉപരോധ സമരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Most Popular

Recent Comments