ഇ പി ജയരാജന്റെ മകനും പങ്ക്

0

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇ പി ജയരാജന്റെ മകനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയില്‍ കവിഞ്ഞുള്ള കമ്മീഷന്‍ ജയരാജന്റെ മകന്റെ കയ്യിലേക്കാണ് പോയതെന്നാണ് വാര്‍ത്തകളെന്ന് സുരേന്ദ്രന്‍. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് നീങ്ങുന്നു എന്നതിനാലാണ് ഇതുവെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്തും ബംഗളുരു മയക്കു മരുന്ന് കേസും പരസ്പരം ബന്ധമുള്ളതാണെന്നാണ് ബിജെപി പറയുന്നത്. സ്വപ്നക്ക് ഇപ്പോഴും സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.