സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജൂലൈ എട്ടിനാണ് ഇദ്ദേഹത്തെ കടുത്ത ന്യുമോണിയയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നയാള്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശ് താഹയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.