ഇന്ന് 593, രണ്ടു മരണവും

0

ഇന്ന് 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ 364 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇതില്‍ പേരുടെ ഉറവിടം വ്യക്തമല്ല. 204 പേര്‍ രോഗമുക്തി നേടി.

ഇന്ന് രണ്ടു കോവിഡ് മരണമുണ്ട്. തിരുവനന്തപുരത്താണ് രണ്ടും. 70 വയസ്സുള്ള അരുള്‍ദാസ്, 60 വയസ്സുള്ള ബാബുരാജ് എന്നിവരാണ് മരിച്ചത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.
ബിഎസ്ഇ -1
ഫയര്‍ഫോഴ്‌സ് -1 എന്നിങ്ങനെ ജവാന്മാര്‍ക്കും രോഗം ബാധിച്ചു.

ഇന്നത്തെ രോഗികളില്‍ 116 പേര്‍ വിദേശത്ത് നിന്നും 90 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവര്‍ -11,659

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.

തിരുവനന്തപുരം -173
ഇടുക്കി -28
കൊല്ലം -53
കോട്ടയം -16
പത്തനംതിട്ട -28

ആലപ്പുഴ -42
എറണാകുളം -44
പാലക്കാട് – 49
മലപ്പുറം -19
തൃശൂര്‍ -21

കാസര്‍കോട് -29
വയനാട് -26
കണ്ണൂര്‍ -39
കോഴിക്കോട് -26

ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ -6416

ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസത്തേക്ക് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശം അടച്ചിട്ട് ലോക്ക്ഡൗണ്‍ നടപ്പാക്കും. യാതൊരു ഇളവുകളും ഇവിടെ അനുവദിക്കില്ല.