സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പുതിയ ആരോപണം. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ ആരോപണം ഉന്നയിച്ചത്. എല്ലാ ഇടപാടുകളുടേയും ഇടനിലക്കാരനാണ് സി എം രവീന്ദ്രനെന്നും അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് ക സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൊള്ളസംഘങ്ങളുടെ കേന്ദ്രമായി. ഓഫീസിലെ ഒരുപാട് പേര്‍ക്ക് സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധമുണ്ട്. സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത മുഖ്യന് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കും.ഐടി വകുപ്പില്‍ പിഡബ്ല്യുസിയുടെ മറവില്‍ നടന്ന മുഴുവന്‍ നിയമനങ്ങളും പിണറായിയുടെ അറിവോടെയാണ്. മുഴുവന്‍ നിയമനങ്ങളും റദ്ദാക്കണം. പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തെ ശിവശങ്കര്‍ എങ്ങനെ സഹായിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.