ആ വാദവും പൊളിയുന്നു

0

പ്രൈസ് വാട്ടര്‍ കൂപ്പറിന് സെക്രട്ടറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നടത്തിയ നീക്കവും പുറത്തായി. ഇതു സംബന്ധിച്ച ആരോപണം പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയപ്പോള്‍ ഇല്ലെന്ന മറുപടി ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂടാതെ സത്യവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തി കുറച്ചുകൂടി മാന്യത കാട്ടണമെന്നും പറഞ്ഞു.

എന്നാല്‍ മുഖ്യന്ത്രി പറഞ്ഞതൊക്കെയും തെറ്റാണെന്നും നുണയാണെന്നും തെളിയികുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. സെക്രട്ടറിയറ്റില്‍ പ്രൈസ് വാട്ടര്‍ കൂപ്പറിന് ഓഫീസ് തുറക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി ഇറക്കിയ കുറിപ്പാണ് പുറത്തായിട്ടുള്ളത്. 2018ലാണ് ഗതാഗത സെക്രട്ടറി കുറിപ്പ് ഇറക്കിയത്. സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമത പോരെന്നും കുറിപ്പിലുണ്ട്. ഇതോടെ മുഖ്യമന്ത്രിയും എല്‍ഡിഎഫും പറഞ്ഞതൊക്കെയും നുണയാണെന്ന് തെളിയുകയാണ്.