HomeKeralaമുരളീധരനെതിരെ

മുരളീധരനെതിരെ

കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് മുരളീധരനോട് മന്ത്രി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. ആ തീരുമാനം സംസ്ഥാനം ചാടിപ്പിടിച്ച് നടപ്പാക്കിയില്ല. മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചര്‍്ച്ച ചെയ്താണ് തീരുമാനം എടുത്തത്. കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണം. വി മുരളീധരന്റെ അവസ്ഥ ഹാ കഷ്ടം എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലെ പോലെ ധ്രൂവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നലെയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ദൈവവിശ്വാസമില്ലാത്ത സര്‍ക്കാര്‍ വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ഭണ്ഡാരങ്ങളില്‍ വീഴുന്ന നാണയതുട്ടുകളിലാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നും ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Most Popular

Recent Comments