നേട്ടങ്ങളുടെ സര്‍ക്കാര്‍

0

മോദി സര്‍ക്കാര്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചാണ് മുന്നേറുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായ രണ്ടാം മോദ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വളരെ വലിയ കാര്യങ്ങളാണ് ചെയ്തത്.

മുത്തലാക്ക് നിരോധനവും കശ്മീര്‍ പുനസംഘടനയും പ്രധാന നേട്ടങ്ങള്‍ തന്നെയാണ്. കോവിഡ് പ്രതിരോധത്തിലും സര്‍ക്കാര്‍ മികവ് കാണിക്കുന്നു.കുടിയേറ്റ തൊഴിലാളികള്‍ക്കായും നിരവധി പദ്ധതികള്‍ നടപ്പാക്കി. ഒരു കോടിയില്‍ പരം കുടിയേറ്റ തൊഴിലാളികളെ ഇതിനകം നാടുകളിലെത്തിച്ചു. എന്നാല്‍ ചിലര്‍ക്ക് കാര്യങ്ങളെ വക്രദൃഷ്ടിയോടെ മാത്രമേ കാണാനാകൂ. അവര്‍ക്ക് മറുപടിയില്ല.

രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ കോവിഡിനെതിരെ അനായാസം ജയിക്കാം. ലോക്ക് ഡൗണിന് വലിയ പിന്തുണയാണ് കിട്ടിയത്. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രാജ്യം പഴയ നിലയിലാകും.

കേരളത്തിലും ബംഗാളിലും അക്രമ രാഷ്ട്രീയമാണ് തുടരുന്നത്. അതിലൊരു മാറ്റം അനിവാര്യമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാറ്റം പ്രതിഫലിക്കും. രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്നതില്‍ സംശയം വേണ്ട. 2014 മുതലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വികസനത്തിലേക്കാണ് നയിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്തിന് ഗുണകരമായി. നമ്മുടെ അയല്‍രാജ്യങ്ങളുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.