HomeHealthഇന്ത്യയില്‍ മരണം 273; ലോകത്ത് 1,08,828

ഇന്ത്യയില്‍ മരണം 273; ലോകത്ത് 1,08,828

ഇന്ത്യയിലും മരണം ഏറുന്നു. ഇന്നലെ 242 മരണമായിരുന്നു എങ്കില്‍ ഇന്ന് രാവിലെ ആയപ്പോഴേക്കും 273 ആയി. രോഗികളുടെ എണ്ണം 7367 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 8000 കടന്നതായാണ് അനൗദ്യോഗിക കണക്ക്.

ലോകത്ത് മരണം അതിവേഗം ഉയരുകയാണ്. 1,08,828 പേരാണ് ഇതുവരെ മരിച്ചത്. 17 ലക്ഷത്തിലധികമായി രോഗികള്‍. 17,80,315 പോരാണ് രോഗികളായുള്ളത്. 4,04,031 പേര്‍ രോഗ മുക്തരായെന്നത് ആശ്വാസമായി. ഇന്ത്യയില്‍ 715 പേര്‍ രോഗ മുക്തരായിട്ടുണ്ട്.

ഇതിനിടെ മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. 20,577 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. ഇറ്റലിയിലെ മരണം 19,468 ആണ്.

Most Popular

Recent Comments