അഴീക്കോട് ഫിഷ് ലാൻ്റിംഗ് സെൻ്റർ ഉന്നത ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി

0

തീരദേശത്തിൻ്റേയും മത്സ്യത്തൊഴിലാളികളുടേയും ഏറെക്കാലത്തെ ആവശ്യമായ പൂച്ചക്കടവ് ഫിഷ് ലാൻ്റിംഗ് സെൻ്റർ ആരംഭിക്കാൻ പോകുന്ന സ്ഥലം പരിശോധിക്കാനും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുവാനും വേണ്ടി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി. അഴീക്കോട് മുനമ്പം പാലം യാഥാർത്ഥ്യമാകുന്നതോടെ കയ്പമംഗലം മണ്ഡലത്തിൻ്റെ വികസന മാറ്റത്തിന് ഫിഷ് ലാൻ്റിംഗ് സെൻ്ററിനും പ്രധാന പങ്ക് വഹിക്കാനാകും. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് മത്സ്യ വിപണനം വ്യാപിപ്പിക്കാനും അതുവഴി അവർക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിയെടുക്കുവാനും സാധിക്കും.

എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസിം, വാർഡ് മെമ്പർ സുമിത ഷാജി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയദീപ്, ആലപ്പുഴ ഡിവിഷൻ എക്സി. എഞ്ചിനീയർ പി.എസ് സ്വപ്ന, കൊല്ലം ഡിവിഷൻ എക്സി. എഞ്ചിനീയർ ബി എസ് മായ, കാസർഗോഡ് ഡിവിഷൻ എക്സി. എഞ്ചിനീയർ സുനിൽ സാമുവൽ, എറണാകുളം എക്സി. എഞ്ചിനിയർ സജീവൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഫാബി മോൾ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഷൈനി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.